വയനാട് വോട്ടുമോഷണ ആരോപണം പൊളിഞ്ഞു

വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടുണ്ടെന്ന കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂറിന്റെ ആരോപണം തള്ളിക്കൊണ്ട് കോണ്‍ഗ്രസ് മുന്നേറ്റം തുടങ്ങി. “ഒരു വ്യാജ വോട്ടുപോലും നടന്നിട്ടില്ല; നടന്നതായി തെളിയിക്കാന്‍ മന്ത്രിക്കു കഴിയില്ല,” എന്ന് എം.എല്‍.എ ടി. സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാംബറ്റ ഗ്രാമപഞ്ചായത്തിലെ ഒരു പോളിംഗ് ബൂത്തില്‍ മന്ത്രി വ്യാജവോട്ടര്‍മാരായി ചൂണ്ടിക്കാണിച്ച എല്ലാവരും യഥാര്‍ഥ വോട്ടര്‍മാരാണെന്ന് അദ്ദേഹം പറഞ്ഞു. “വയനാട്ടിലോ കേരളത്തിലോ ജയിക്കാന്‍ വ്യാജ വോട്ട് ചെയ്യേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. മതത്തെ കൂട്ടുപിടിച്ച്‌ തെറ്റായ ആരോപണം ഉന്നയിച്ചത് ഹീനമായ പ്രവൃത്തിയാണ്,” സിദ്ദിഖ് വിമര്‍ശിച്ചു.കേന്ദ്രമന്ത്രി ആരോപിച്ച മൈമൂന എന്ന പേരിലുള്ള മൂന്ന് വോട്ടുകള്‍ യഥാര്‍ഥത്തില്‍ മൂന്ന് വ്യത്യസ്ത വ്യക്തികളുടേതാണെന്ന് കോണ്‍ഗ്രസ് തെളിവുകള്‍ സഹിതം വ്യക്തമാക്കി. ഇവര്‍ അരീക്കോട്, കാവന്നൂര്‍, കുഴിമണ്ണ എന്നീ മൂന്ന് പഞ്ചായത്തുകളിലാണ് താമസം. ഓരോരുത്തരുടെയും ബൂത്ത് നമ്പറും ക്രമ നമ്പറും വ്യത്യസ്തമാണെന്നും സിദ്ദിഖ് വിശദീകരിച്ചു.കൂടാതെ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡിജിറ്റല്‍ വോട്ടര്‍ ഡാറ്റ ബിജെപിക്ക് കൈമാറിയിട്ടുണ്ടെന്നും, ഇതോടൊപ്പം രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച കമ്മീഷന്‍ അനുരാഗ് ഠാക്കൂറിന് നോട്ടീസ് അയക്കാത്തത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. കല്‍പ്പറ്റയിലെ യഥാര്‍ഥ വോട്ടര്‍മാരെ വ്യാജരെന്നു മുദ്രകുത്തിയതിനായി കേന്ദ്രമന്ത്രിക്കെതിരെ നിയമ നടപടി പരിഗണിക്കുമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version