ഈ വർഷം ഗ്രാമീണവും നഗര തൊഴിലുറപ്പ് പദ്ധതികളിലുളള തൊഴിലാളികൾക്ക് സർക്കാർ ഓണസമ്മാനം വർധിപ്പിച്ചു. ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു പ്രകാരം, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇത്തവണ ഉയർന്ന തുക ലഭിക്കും.ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 5,25,991 തൊഴിലാളികൾക്ക് ആനുകൂല്യം ലഭിക്കും. ഇതിനായി 51.96 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേരാണ് പ്രധാനമായി ഉൾപ്പെടുന്നത്.അതേസമയം, സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുള്ള “അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി”യിലെ 6,368 തൊഴിലാളികൾക്കും ഓണസമ്മാനം ലഭിക്കും. ഇവർക്കായി 63.68 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.സർക്കാരിന്റെ ഈ തീരുമാനം, ഓണാഘോഷത്തിനൊരുങ്ങുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് വലിയ ആശ്വാസവും സന്തോഷവും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.