സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവന് ₹680 രൂപയുടെ വർധനവ് രേഖപ്പെടുത്തി, ചരിത്രത്തിലാദ്യമായി സ്വർണവില ₹77,000 പിന്നിട്ടു. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില ₹77,640 ആയി.കഴിഞ്ഞ ശനിയാഴ്ച മാത്രം ₹1,200 രൂപയുടെ കുതിപ്പാണ് ഉണ്ടായത്. അതോടെ സ്വർണവില ₹76,960 വരെ ഉയർന്നു, ആഗസ്റ്റ് മാസത്തിലെ ഉയർന്ന നിരക്ക് പുതുക്കി.ആഗസ്റ്റ് 26 മുതൽ തുടർച്ചയായ വർധനവ് രേഖപ്പെടുത്തിയ സ്വർണം, ആഗസ്റ്റ് 29-ന് ₹75,760 രൂപ എന്ന പഴയ റെക്കോർഡ് നിലയിലേക്ക് എത്തുകയും പിന്നീട് അതിനുമപ്പുറം ഉയരുകയും ചെയ്തു. ഒരാഴ്ചയ്ക്കിടെ മാത്രം ₹2,800 രൂപയുടെ വർധനയാണ് സംഭവിച്ചത്.ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില ₹85 ഉയർന്ന് ₹9,705 ആയി.