കേരളത്തിൽ സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ കൂടി, പവന് 640 രൂപയും. ഇതോടെ ഒരു പവന്‍ സ്വർണത്തിന്റെ വില 78,440 രൂപയായി. ഗ്രാമിന് 9,805 രൂപയാണ് ഇപ്പോഴത്തെ നിരക്ക്.കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ ഗ്രാമിന് 590 രൂപയാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വില ഔൺസിന് 3,531 ഡോളറിലെത്തി. 24 കാരറ്റ് സ്വർണം കിലോയ്ക്ക് ഒരു കോടി മൂന്ന് ലക്ഷം രൂപയായി—ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.ആഭരണവിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു പവന് ആഭരണം വാങ്ങാൻ ഇപ്പോൾ കുറഞ്ഞത് 85,000 രൂപ ചെലവാകും. പണിക്കൂലിക്ക് പുറമെ ജിഎസ്ടിയും ഹാൾമാർക്കിംഗ് ചാർജും ബാധകമാണ്.18 കാരറ്റ് സ്വർണം ഗ്രാമിന് 8,050 രൂപ, 14 കാരറ്റ് 6,265 രൂപ, 9 കാരറ്റ് 4,040 രൂപ. വെള്ളി ഗ്രാമിന് 133 രൂപയായി.സ്വർണവില ഉടൻ കുറഞ്ഞേക്കുമെന്ന സൂചനകളൊന്നും വിപണിയിൽ ഇല്ല.