സുല്‍ത്താന്‍ ബത്തേരി–കല്‍പ്പറ്റ ദേശീയപാതയില്‍ കൃഷ്ണഗിരിക്ക് സമീപം നടന്ന ഭീകരാപകടത്തില്‍ 19 കാരൻ മരിച്ചു. രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
മീനങ്ങാടി മൈലമ്പാടി സ്വദേശിയായ ശിവരാഗ് (19) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ ഉടൻ കല്‍പ്പറ്റയിലെ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ഗുരുതരാവസ്ഥയില്‍ ആയിരുന്ന ശിവരാഗിനെ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അന്ത്യം.പരിക്കേറ്റ മറ്റ് രണ്ടുപേർ കല്‍പ്പറ്റയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു.
അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ട്.