വയനാട് ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

വയനാട് ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയെത്തുടര്‍ന്ന് മൂന്ന് താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. 98 കുടുംബങ്ങളില്‍ നിന്നായി 137 സ്ത്രീകളും 123 പുരുഷന്മാരും 72 കുട്ടികളും ഉള്‍പ്പെടെ 332 പേര്‍ ഈ ക്യാമ്പുകളില്‍ കഴിയുന്നു. ഇവര്‍ക്ക് പുറമേ, 89 പേര്‍ ബന്ധുവീട്ടിലേക്ക് മാറിയിരിക്കുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മഴയിലും കാറ്റിലും 28 വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിരവധി സ്ഥലങ്ങളില്‍ കിണറുകള്‍ ഇടിഞ്ഞ് താഴ്ന്നു. 25 ഏക്കര്‍ കൃഷി ഭൂമിയിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളുടെ പട്ടിക

സുല്‍ത്താന്‍ ബത്തേരി താലൂക്ക്:

  • കല്ലൂര്‍ ഹൈസ്‌കൂള്‍
  • മുത്തങ്ങ ജി.എല്‍.പി. സ്‌കൂള്‍
  • ചെട്ട്യാലത്തൂര്‍ അങ്കണവാടി
  • കല്ലിന്‍കര ഗവ. യു.പി. സ്‌കൂള്‍
  • നന്ദന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്
  • കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂള്‍
  • പൂതാടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

വൈത്തിരി താലൂക്ക്:

  • പറളിക്കുന്ന് ഡബ്ല്യൂ.ഒ.എല്‍.പി. സ്‌കൂള്‍
  • തരിയോട് ജി.എല്‍.പി. സ്‌കൂള്‍

മാനന്തവാടി താലൂക്ക്:

  • ജി.എച്ച്.എസ്.എസ്. പനമരം
  • അമൃത വിദ്യാലയം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top