ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്നതിനാൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ അടിയന്തരമായി മാറ്റി പാർപ്പിക്കണമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർദ്ദേശിച്ചു. മഴക്കാല പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
മുന്നറിയിപ്പുകൾ
മഴയും കാറ്റും ശക്തമായതോടെ, പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഡാമുകളിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനും, ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ പൊതുജനങ്ങൾക്ക് നൽകുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണം.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി വളണ്ടിയർമാരുടെയും സന്നദ്ധ സംഘടനാ പ്രവർത്തകരുടെയും സേവനം ആവശ്യാനുസരണം വിന്യസിപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പുകൾ
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
യോഗത്തിൽ പങ്കെടുത്തവർ
യോഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എ.ഡി.എം കെ. ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, ഡെപ്യൂട്ടി കളക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.