മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്തെ പരിശോധനയില്‍ പോസിറ്റീവ്

മലപ്പുറത്ത് ചികിത്സയിലുള്ള ഒരു രോഗിക്കാണ് സംസ്ഥാനതല പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. അന്തിമ സ്ഥിരീകരണം പൂനെ വൈറോളജി ലാബിലെ ഫലത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

മഞ്ചേരി മെഡിക്കൽ കോളേജില്‍ 30 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍നിന്നുള്ള ആരോഗ്യ ഉദ്യോഗസ്ഥരും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ്പയ്‌ക്കായുള്ള എല്ലാ പ്രോട്ടോകോളുകളും പാലിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

ഇന്ന് പുലര്‍ച്ചയോടെയാണ് പാണ്ടിക്കാട് 15 വയസുകാരനില്‍ നിപ സംശയിക്കുന്നതായി അറിഞ്ഞത്. കുട്ടിയുടെ നില അതീവ ഗുരുതരമാണ്, കൊഴിക്കോട്ടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. സമ്പർക്കപ്പട്ടികയിലുള്ളവരെ ക്വാറന്റൈനിലേക്ക് മാറ്റും.

15കാരന് നേരത്തെ ചെള്ളുപനി സ്ഥിരീകരിച്ചിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കുട്ടിയുടെ അമ്മാവന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ നിരീക്ഷണത്തിലാണ്. സ്രവ സാംപിള്‍ പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു, ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കും.

മലപ്പുറത്ത് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്‍ട്രോള്‍ സെല്‍ സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: 0483 2732010.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top