സംസ്ഥാനത്ത് പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണ്. പ്രതിദിനം 13,000ത്തോടടുത്താണ് രോഗികളുടെ എണ്ണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
വൈറല്‍ പനിക്കൊപ്പം ഡെങ്കി, എലിപ്പനി, എച്ച്1എന്‍1 എന്നിവയും വ്യാപിക്കുന്നുണ്ട്. മലപ്പുറം, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആയിരത്തിന് മുകളിലാണ് പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം.
ഡെങ്കി കേസുകളില്‍ നേരിയ കുറവ് ഉണ്ടായെങ്കിലും, രോഗബാധ വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
മഞ്ഞപ്പിത്തവും ആശങ്ക ഉയർത്തുകയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എലിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ഇത്തവണ കൂടുതലാണ്.