ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച അവതരിപ്പിക്കപ്പെടും. കർഷകർ, യുവാക്കൾ, സ്ത്രീകൾ എന്നിവരെ ലക്ഷ്യം വെച്ച പദ്ധതികൾക്ക് ബജറ്റിൽ മുൻഗണന നല്‍കും എന്നാണ് വിവരം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ സർവ്വകക്ഷി യോഗം ഇന്ന് ചേരും. പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു യോഗത്തിന്റെ അധ്യക്ഷത വഹിക്കും.
മൂന്നാം മോദി സർക്കാരിന്റെ ആദ്യവും നിർമല സീതാരാമന്റെ ഏഴാമത്തെയും കേന്ദ്ര ബജറ്റാണ് ചൊവ്വാഴ്ച അവതരിപ്പിക്കുക. ആറ് ബില്ലുകളാണ് ബജറ്റ് സമ്മേളനത്തിൽ കേന്ദ്രം പാർലമെന്റിൽ കൊണ്ടുവരുന്നത്. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
റാസവള സബ്സിഡി അടക്കം കാർഷിക മേഖലയ്ക്ക് ഗുണകരമായ പദ്ധതികൾ ഉൾപ്പെടും. ആദായ നികുതിയിൽ ഇളവ് പ്രതീക്ഷിക്കാം. പ്രതിരോധം, റയില്‍വേ, അടിസ്ഥാന സൗകര്യ വികസനം എന്നിവക്ക് കൂടുതൽ പരിഗണന നൽകും. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ സഹായം ലഭ്യമാക്കും.
ഇലക്ട്രിക് വാഹനങ്ങൾ, ഗ്രീൻ എനർജി എന്നിവയ്ക്കും പ്രധാന്യം നല്‍കും. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകും. ബീഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുമോ എന്ന ചോദ്യവും ഉയരുന്നു. നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു എന്നിവരും ഇതിനുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു.
ബജറ്റ് സാധാരണക്കാരെയും പാവപ്പെട്ടവരെയും പരിഗണിക്കാതെ തയ്യാറാക്കിയതാണെന്ന് കോ
ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച അവതരിപ്പിക്കപ്പെടും. കർഷകർ, യുവാക്കൾ, സ്ത്രീകൾ എന്നിവരെ ലക്ഷ്യം വെച്ച പദ്ധതികൾക്ക് ബജറ്റിൽ മുൻഗണന നല്‍കും എന്നാണ് വിവരം.
സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ സർവ്വകക്ഷി യോഗം ഇന്ന് ചേരും. പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു യോഗത്തിന്റെ അധ്യക്ഷത വഹിക്കും.
മൂന്നാം മോദി സർക്കാരിന്റെ ആദ്യവും നിർമല സീതാരാമന്റെ ഏഴാമത്തെയും കേന്ദ്ര ബജറ്റാണ് ചൊവ്വാഴ്ച അവതരിപ്പിക്കുക. ആറ് ബില്ലുകളാണ് ബജറ്റ് സമ്മേളനത്തിൽ കേന്ദ്രം പാർലമെന്റിൽ കൊണ്ടുവരുന്നത്. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
റാസവള സബ്സിഡി അടക്കം കാർഷിക മേഖലയ്ക്ക് ഗുണകരമായ പദ്ധതികൾ ഉൾപ്പെടും. ആദായ നികുതിയിൽ ഇളവ് പ്രതീക്ഷിക്കാം. പ്രതിരോധം, റയില്‍വേ, അടിസ്ഥാന സൗകര്യ വികസനം എന്നിവക്ക് കൂടുതൽ പരിഗണന നൽകും. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ സഹായം ലഭ്യമാക്കും.
ഇലക്ട്രിക് വാഹനങ്ങൾ, ഗ്രീൻ എനർജി എന്നിവയ്ക്കും പ്രധാന്യം നല്‍കും. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകും. ബീഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുമോ എന്ന ചോദ്യവും ഉയരുന്നു. നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു എന്നിവരും ഇതിനുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു.
ബജറ്റ് സാധാരണക്കാരെയും പാവപ്പെട്ടവരെയും പരിഗണിക്കാതെ തയ്യാറാക്കിയതാണെന്ന് കോൺഗ്രസ് ആരോപിച്ചു. അടുത്ത മാസം 12 ന് ബജറ്റ് സമ്മേളനം സമാപിക്കും.