സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം അപകടാവസ്ഥയില്‍; വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ആരോഗ്യ സംവിധാനം തകർച്ചയുടെ വക്കിലാണ് എത്തിയിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മഴക്കാല ശുചീകരണം ശരിയായ രീതിയിൽ നടപ്പാക്കാത്തതും മാലിന്യങ്ങൾ നീക്കം ചെയ്യാത്തതുമാണ് രോഗ വ്യാപനത്തിന്റെ പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

നിപ്പ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരൻ മരണപ്പെട്ടതിനെ തുടർന്ന് സതീശൻ പ്രതികരിച്ചു. “ഈ സംഭവം ദുഃഖകരമാണ്. കേരളത്തിൽ സാംക്രമിക രോഗങ്ങൾ ഇപ്പോഴും രൂക്ഷമായി തുടരുന്നു എന്നതിന്റെ തെളിവാണിത്,” അദ്ദേഹം പറഞ്ഞു.

“പകർച്ചവ്യാധികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ആരോഗ്യ സംവിധാനത്തിൽ കടുത്ത പ്രശ്നങ്ങളാണ് നേരിടുന്നതെന്നും, ഈ പ്രശ്നങ്ങളെ നിയമസഭയിൽ ഉയർത്തിക്കാട്ടിയെന്നും സതീശൻ വിശദീകരിച്ചു. എന്നാൽ, സർക്കാരിൽ നിന്നും കാര്യമായ പ്രതികരണം ഉണ്ടായില്ലെന്ന്,” അദ്ദേഹം ആരോപിച്ചു.

“പകർച്ചവ്യാധികളുടെ പടരലിന് സർക്കാർ അവാർഡുകൾ വാങ്ങുന്നത് പോലുള്ള മറുപടികളാണ് നിയമസഭയിൽ നിന്നുണ്ടായത്,” സതീശൻ പറഞ്ഞു.

യു.ഡി.എഫ്. പബ്ലിക് ഹെൽത്ത് കോൺക്ലേവ് സംഘടിപ്പിച്ച് പൊതു ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും, ഇതിൽ വിദഗ്ധർ പങ്കെടുക്കുമെന്നും സതീശൻ അറിയിച്ചു. ജനങ്ങൾ ആരോഗ്യ വകുപ്പ് നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top