പുനര്‍ വിവാഹത്തിന് ധനസഹായം നല്‍കുന്ന വനിത ശിശുവികസന വകുപ്പ് മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍/മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 18 നും 50 നും മദ്ധ്യേ പ്രായമുള്ള വിധവകള്‍, നിയമപരായി വിവാഹ മോചനം നേടിയവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിനാണ് മംഗല്യ പദ്ധതിയില്‍ 25,000രൂപ ധനസഹായം നല്‍കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
പുനര്‍വിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷ നല്‍കണം. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഐ.സി.ഡി.എസ് ഓഫീസ്, അങ്കണവാടി എന്നിവടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍ 04936296362.