പട്ടികജാതി-പട്ടികവർഗ്ഗ വികസന പദ്ധതികളിൽ വേഗത ആവശ്യപ്പെട്ട് മന്ത്രി ഒ.ആര്‍.കേളു

പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു സംസ്ഥാനത്തെ ഗോത്രമേഖയിലെ വികസന പദ്ധതികൾ വേഗത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ പദ്ധതികളുടെ പ്രത്യേക അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

“ആദിവാസി മേഖലയുടെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികൾ നിലവിലുണ്ടെങ്കിലും വിവിധ വകുപ്പുകളുടെ ഏകീകരണമില്ലാത്തതിനാൽ പദ്ധതികൾ ലക്ഷ്യത്തിലെത്തുന്നില്ല. അതിനാൽ, അർഹമായ പരിഗണന കിട്ടാതെ, ഈ വിഭാഗങ്ങൾ കഷ്ടത അനുഭവിക്കുകയാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ മാറണം. വിവിധ വകുപ്പുകൾ കൈകോർത്ത്, ഈ പദ്ധതികൾ കാര്യക്ഷമമാക്കണം,” അദ്ദേഹം പറഞ്ഞു.

അടിത്തട്ടിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. ഫണ്ടുകൾ അനുവദിച്ചിട്ടും കാര്യനിർവഹണ വേഗതക്കുറവ് കാരണം, ഫണ്ടുകൾ ലാപ്സ് ആകുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദിവാസി വിഭാഗങ്ങൾ വിവിധ ആവശ്യങ്ങൾക്ക് ഓഫീസുകളിലെത്തുമ്പോൾ, അവരെ സ്വീകരിച്ച് ആവശ്യങ്ങൾ നിറവേറ്റാനുള്ള പരിശ്രമം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകണം. ഇവരുടെ പ്രശ്നങ്ങൾ നേരിട്ട് മന്ത്രി തലത്തിൽ കേൾക്കുന്നതിനുള്ള സംവിധാനങ്ങൾ പരിഗണനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. “ആദിവാസി ദുര്‍ബല വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് അവലോകന യോഗം ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.

ആവശ്യപ്പെട്ട മറ്റ് കാര്യങ്ങൾ:

  • വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം
  • ഗോത്ര വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്

അവലോകന യോഗത്തില്‍ എം.എല്‍.എ ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ്, പട്ടികജാതി വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, സബ്കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ്, അസിസ്റ്റന്റ് പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍ ജി. ശ്രീകുമാര്‍ എന്നിവര്‍ വകുപ്പുകളുടെ പദ്ധതികൾ സംബന്ധിച്ച പ്രസന്റേഷൻ നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top