സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ പ്രതീക്ഷിക്കുന്നു. അടുത്ത മൂന്ന് മണിക്കൂറിനിടെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത മൂന്ന് ദിവസങ്ങളിലെ മഴ സാദ്ധ്യത പ്രവചനം അനുസരിച്ച്, 29/07/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട്, 30/07/2024: കോഴിക്കോട്, കണ്ണൂര്‍, കാസർകോട്, 31/07/2024: കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കുന്നതിനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
പ്രതീക്ഷിക്കാവുന്ന ആഘാതങ്ങള്‍:
- പ്രധാന റോഡുകളിലെ വെള്ളക്കെട്ട്/വാഹനങ്ങളിലെ കാഴ്ച മങ്ങല്‍, ഗതാഗതക്കുരുക്ക്.
- താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍ എന്നിവയില്‍ വെള്ളക്കെട്ട്/വെള്ളപ്പൊക്കം.
- മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി തടസം/അപകടം.
- വീടുകള്‍, കുടിലുകള്‍ എന്നിവയുടെ ഭാഗിക കേടുപാടുകള്‍.
- ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍.
- മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യത.
നിർദേശങ്ങള്‍:
- ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുക.
- അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.