വയനാട് ഉരുൾപൊട്ടൽ: മരണസംഖ്യ 57 ആയി, രക്ഷാപ്രവർത്തന ശ്രമങ്ങൾ സൈന്യം ശക്തമാക്കുന്നു


വയനാട്: മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ വൻ ഉരുൾപൊട്ടലിൽ മരണം 57 ആയി. നിലമ്പൂർ പോത്തുക്കല്ല് പ്രദേശത്തെ പുഴയിൽ നിന്നും വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളാണ് ഇത്. കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ട്, കൂടാതെ 10 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ടവരിൽ റംലത്ത് (53), അഷ്റഫ് (49), കുഞ്ഞിമെയ്‌തീൻ (65), ലെനിൻ, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന എന്നിവരാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവികസേന എത്തും. നിലവിൽ, പുഴയ്ക്ക് കുറുകെ കയറു കെട്ടി എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിനായി മുണ്ടക്കൈ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്നു. സൈന്യത്തിന്റെ എൻജിനിയറിംഗ് ഗ്രൂപ്പ് പ്രദേശത്തെ എത്തുന്നതിനാൽ, തകർന്ന പാലത്തിന്റെ ബദൽ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യും.

രക്ഷാപ്രവർത്തനത്തിനായി സഹായം എത്തിക്കാനായിരുന്ന രണ്ട് ഹെലികോപ്റ്ററുകൾ വയനാട്ടിൽ ഇറങ്ങാനാകാതെ തിരിച്ചുപോയി, ഇത് രക്ഷാപ്രവർത്തനത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടൽ ഉണ്ടായത്. കരസേനയുടെ 190 അംഗ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. ടെറിട്ടോറിയൽ ആർമിയുടെ 122 ബറ്റാലിയനിൽ നിന്നുള്ള 50 പേരടങ്ങുന്ന സംഘം ഉടൻ യാത്ര തിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top