കാലവര്‍ഷ ദുരന്തം: പരീക്ഷകള്‍ മാറ്റിവെച്ചു, അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല

കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തിൽ ജൂലായ് 31 മുതല്‍ ഓഗസ്റ്റ് 2 വരെ പിഎസ്‌സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി അധികൃതര്‍ അറിയിച്ചു. പുതിയ തീയതികള്‍ പിന്നീട് അറിയിക്കും.

എന്നാല്‍, നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ പുനഃക്രമീകരിച്ചിട്ടില്ല. ദുരന്തബാധിത മേഖലകളില്‍ നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് പിഎസ്‌സി പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ജൂലായ് 31ന് നടത്താനിരുന്ന രണ്ടാം കോണ്‍വോക്കേഷന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top