മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജവാർത്ത: കേസ് രജിസ്റ്റർ ചെയ്ത് പോലീസ്, നിരീക്ഷണം ശക്തം

കൽപ്പറ്റ: ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരായ വ്യാജ പ്രചാരണത്തിന് വയനാട് സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റിന്റെ ഉള്ളടക്കത്തിൽ തെറ്റായ വിവരം നൽകുകയും ദുരിതാശ്വാസ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസെടുത്തത്.

പാർലമെന്റിൽ പുതുതായി പാസാക്കിയ ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. “എകിൽ കോയിക്കോടൻസ് 2.0” എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുഷ്പ്രചാരണം, മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയോട് ജനങ്ങളെ അവഗണന കാണിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റിന്റെ ലക്ഷ്യം. സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം പോസ്റ്റുകൾ എഡിറ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. സൈബർ പോലീസ് ഇതിന് വേണ്ടി സമൂഹ്യമാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top