വയനാട് ദുരന്ത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കി

വയനാട്: ദുരന്തഭൂമിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകാതിരിക്കാനും സുരക്ഷിതത്വം ഉറപ്പുവരുത്താനുമായി പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു. താമരശ്ശേരി ഡിവൈഎസ്പി പി. പ്രമോദ് അറിയിച്ചു, അത്യാവശ്യമല്ലാത്ത ഏതൊരു വാഹനവും ചുരത്തിലേക്ക് കടക്കുന്നതിന് വിലക്കുണ്ടാകും. സൈന്യത്തിന്റെയും മറ്റു രക്ഷാപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനും അത്യാവശ്യ യാത്രക്കാര്‍ക്ക് തടസ്സം ഒഴിവാക്കുന്നതിനുമാണ് ഈ നടപടി സ്വീകരിക്കുന്നത്.

ചുരത്തിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയമാകും. അത്യാവശ്യസേവന വാഹനങ്ങള്‍ക്ക് മാത്രമേ പ്രാധാന്യം നല്‍കുകയുള്ളു.

താമരശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഈങ്ങാപ്പുഴയില്‍ പോലീസ് തടഞ്ഞു പരിശോധിക്കും. അത്യാവശ്യ യാത്രയല്ലെങ്കില്‍ തിരിച്ചയക്കും. ആശുപത്രി, എയര്‍പ്പോര്‍ട്ട്, റയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് എന്തെങ്കിലും തടസ്സമോ ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കില്‍ താമരശ്ശേരി ഡിവൈഎസ്പിയുടെ നമ്പറായ 9497990122ല്‍ വിളിക്കാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top