Posted By Anuja Staff Editor Posted On

വയനാട് ഉരുൾപൊട്ടൽ ; സർക്കാർ പുനരുധിവാസ ദൗത്യത്തിലേക്ക്

വയനാട് ദുരന്തബാധിത മേഖലയിലെ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്കെത്തിയതോടെ, പുനരധിവാസ ദൗത്യത്തിനായുള്ള ചർച്ചകളിലേക്ക് സർക്കാർ നീങ്ങുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

പ്രളയകാലത്തെ നേരിട്ട മാതൃകയിൽ, ദുരിതബാധിതരെ ആത്മവിശ്വാസത്തോടെ അതിജീവനത്തിലേക്ക് കൈപിടിച്ചുയർത്തലാണ് ലക്ഷ്യമിടുന്നത്. ഇതിന്, മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച്‌ ഐ.എ.എസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കും. സാമൂഹിക അടിസ്ഥാനസൗകര്യങ്ങൾ മുതൽ വീട്, ഉപജീവനം എന്നിവയെക്കുറിച്ചും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കും.

ദുരന്തത്തിന്‍റെ ആഘാതം വിലയിരുത്തി നാശനഷ്ടം കണക്കാക്കി പുനരധിവാസ ദൗത്യത്തിലേക്ക് കടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കൃഷി, ജലവിഭവം, പരിസ്ഥിതി, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, ഗതാഗതം, ദുരന്തനിവാരണം എന്നിവ അടങ്ങുന്ന വകുപ്പുകൾ പദ്ധതികള്‍ തയാറാക്കും. ഈ പദ്ധതികളുടെ വിശദരൂപരേഖയും നിർവഹണ സമയക്രമവും നിശ്ചയിച്ചാകും പുനരധിവാസ നീക്കങ്ങൾ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സംസ്ഥാന ബജറ്റിലെ വകയിരുത്തിയ വിഹിതം, കേന്ദ്ര ദുരന്ത പ്രതിരോധ നിധി എന്നിവയെ ആശ്രയിച്ചാണ് പുനരധിവാസത്തിന് വേണ്ട ധനസഹായം കണ്ടെത്താൻ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇതിനോടകം തന്നെ 480 ഓളം വീടുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും 11700 ആളുകൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നഷ്ടപരിഹാരം സംബന്ധിച്ച സര്‍വേ പൂർത്തിയാക്കി, എത്ര വീടുകള്‍ നിർമിക്കണമെന്നതും മറ്റുള്ള വിധേന നഷ്ടപരിഹാരവും തയാറാക്കും. പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍, ഭാഗികമായി തകര്‍ന്ന വീടുകള്‍ എന്നിവയെ അടിസ്ഥാനമാക്കി പുനരധിവാസ പാക്കേജുകൾ തയാറാക്കും.

പ്രളയകാലത്ത് നിര്‍മിച്ച 10,665 വീടുകളുടെ മാതൃകയില്‍, നവീകരണ പ്രവർത്തനങ്ങള്‍ വേഗത്തിൽ പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *