വയനാട് ഉരുള്‍പൊട്ടലില്‍ തിരച്ചില്‍ തുടരുന്നു; എട്ടാം ദിവസത്തെ പ്രത്യേക ആക്ഷൻ പ്ലാൻ

വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നേക്ക് എട്ടാം ദിവസം. ഇന്ന് പ്രത്യേക ആക്ഷൻ പ്ലാനിന്‍റെ അടിസ്ഥാനത്തില്‍ ആണ് തിരച്ചില്‍ നടത്തപ്പെടുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

സൂചിപ്പാറയിലെ സൺറൈസ് വാലിയെ കേന്ദ്രീകരിച്ച്, രാവിലെ 8 മണിക്ക് ആരംഭിക്കുന്ന തിരച്ചില്‍, പ്രവേശനത്തിന് സങ്കീര്‍ണ്ണമായ സ്ഥലങ്ങളിൽ ശക്തമായ സജ്ജീകരണങ്ങളോടെയാണ് നടത്തുന്നത്. ഈ പ്രത്യേക സംഘത്തിൽ പരിശീലനം നേടിയ 2 ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, 4 എസ്‌ ഒ ജി അംഗങ്ങൾ, 6 ആർമി സൈനികര്‍ അടക്കം 12 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. എയർലിഫ്റ്റിംഗിലൂടെ സൺറൈസ് വാലിയുടെ സമീപ പ്രദേശങ്ങളിലേക്ക് സംഘം എത്തും. മുണ്ടക്കൈ, ചൂരല്‍ മല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും കൂടുതൽ തിരച്ചിൽ നടത്താൻ ഉദ്ദേശിക്കുന്നു.


മുംബൈയിൽ നിന്നുള്ള മലയാളി വീട്ടമ്മയുടെ കരം വെടിഞ്ഞ സഹായം: 51000 രൂപ സിഎംഡിആർഎഫിലേക്ക് നൽകി

അതിനിടെ, ദുരന്തബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. ക്യാംപുകളിൽ കഴിയുന്നവരുടെ മാനസികാവസ്ഥയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന സർക്കാർ, പുനരധിവാസത്തിനുള്ള ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ എത്രയും വേഗം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. വിവിധ വ്യക്തികളില്‍ നിന്നും പുനരധിവാസത്തിനും അതിജീവനത്തിനുമായി സഹായങ്ങൾ ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top