വയനാട് ഉരുള്‍പൊട്ടലിൽ കാണാതായവർക്കായി ഒമ്പതാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. ഇനിയും 152 പേരെ കണ്ടെത്താനുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
സൂചിപ്പാറയിലെ സണ്‍റൈസ് വാലിയിലും ചാലിയാറിലും തെരച്ചിൽ വ്യാപിപ്പിക്കപ്പെടും. വിവിധ വകുപ്പുകളുടെ മേധാവിമാരും ഇന്നത്തെ തെരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. നേരത്തെ പരിശോധിച്ച പ്രദേശങ്ങളിൽ വീണ്ടും സുതാര്യ പരിശോധന നടത്താനാണ് തീരുമാനം. ഇന്നും പ്രധാനമായും ശ്രദ്ധ സണ്‍റൈസ് വാലിയിലാണ്. ഇന്നലെ പ്രത്യേക സംഘം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്റർ ഉപയോഗിച്ച് നാല് കിലോമീറ്റർ ദൂരം പരിശോധിച്ചു. ഇന്ന് ആറ് കിലോമീറ്റർ ദൂരം പരിശോധിക്കുന്നതായിരിക്കും.
തെരച്ചില്‍ ദുർഘടമായ പ്രദേശങ്ങളിൽ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തുടരും. അനൗദ്യോഗിക കണക്ക് പ്രകാരം ദുരന്തത്തിൽ 400-ൽ കൂടുതൽ പേർ മരിച്ചു. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 224 ആയി. 189 ശരീരഭാഗങ്ങളും 148 വയനാട്ടില്‍ നിന്നും 76 നിലമ്ബൂരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
218 തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുത്തുമലയിൽ ഹാരിസണ്‍ ഭൂമിയിൽ സംസ്‌കരിച്ചു. ഈ സ്ഥലം സ്ഥിരം ശ്മശാനഭൂമിയാക്കാന്‍ തീരുമാനിച്ചു. ഇന്ന് മന്ത്രിസഭാ യോഗം ചേരും, ദുരന്തബാധിതരുടെ പുനരധിവാസം ചര്‍ച്ച ചെയ്യും.
ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് സ്ഥലം കണ്ടെത്തുക, പുനരധിവാസ സമയപരിധി നിശ്ചയിക്കുക, കേന്ദ്ര സഹായം ലഭ്യമാക്കൽ എന്നിവയടക്കം വിവിധ വിഷയങ്ങൾ യോഗത്തിൽ ചര്‍ച്ചചെയ്യും. ക്യാംപിലെ കുട്ടികളുടെ വിദ്യാഭ്യാസം, നഷ്ടപ്പെട്ട റേഷൻ കാർഡുകളുടെ പുനർനിർമാണം, ഡിഎൻഎ പരിശോധന എന്നിവയ്ക്കായുള്ള നടപടികളും ഇന്ന് ആരംഭിക്കും.