ഡ്രൈ ഡേയിൽ ഇളവ്: പുതിയ മദ്യനയത്തിൽ 1-ാം തീയതിയിലെ വിൽപ്പനയ്ക്ക് പുതിയ ഉപാധികൾ

സംസ്ഥാനത്ത് പുതിയ മദ്യനയം ഈ മാസം അവസാനത്തോടെ നിലവില്‍ വന്നേക്കുമെന്ന് സൂചന. ഡ്രൈ ഡേയിൽ മദ്യവിൽപ്പനക്ക് പ്രത്യേക സാഹചര്യങ്ങളിൽ ഇളവ് നൽകാനാണ് പുതിയ ശുപാർശ.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

മദ്യനയത്തിന്റെ കരടിൽ, ഒന്നാം തീയതികളിൽ മദ്യവിൽപ്പന ഇല്ലാത്തതിനാൽ ഉണ്ടാകുന്ന വരുമാന നഷ്ടം ഒഴിവാക്കുന്നതിനായി, ടൂറിസം വകുപ്പിന്റെ ശുപാർശ പ്രകാരം, എക്സ്പോഷനുകൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ, ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾ തുടങ്ങിയ പരിപാടികളിൽ മദ്യ വിതരണം അനുവദിക്കുക എന്ന ആശയം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡ്രൈ ഡേ പൂർണമായി ഒഴിവാക്കുന്നതിന് പകരം, പ്രത്യേക സാഹചര്യങ്ങളിൽ മാത്രം മദ്യ വിൽപ്പന അനുവദിക്കുക എന്നതായിരിക്കും പരിഗണന. ഒരാഴ്ച്ചയിൽ പുതിയ നയം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top