വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്യാൻ ഉദ്ദേശിക്കുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടോ കളക്ടറേറ്റിൽ ചെക്ക്/ഡ്രാഫ്റ്റ് മുഖേനയോ നൽകണമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
സാധന സാമഗ്രികളായി സഹായം നൽകാൻ ഉദ്ദേശിക്കുന്നവർ വയനാട് ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള കളക്ഷൻ സെൻ്ററിൽ മാത്രം നൽകേണ്ടതാണ്. സംഭാവനകൾ ഫോൺ നമ്പറുകളിലേക്കോ വ്യക്തികൾക്കോ നൽകരുത്. ഇക്കാര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.