കൽപ്പറ്റ: വയനാട് ദുരന്തത്തിൽ കേരളം ഒറ്റയ്ക്കല്ല, കേന്ദ്ര സർക്കാർ നിശ്ചയമായും ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അവലോകന യോഗത്തിൽ പ്രധാനമന്ത്രി ഉറപ്പു നൽകി. സംസ്ഥാനത്തിന്റെ നിവേദനം ലഭിച്ചതിന് ശേഷം പണമടക്കമുള്ള എല്ലാ സഹായങ്ങളും നടത്താൻ കേന്ദ്രം തയ്യാറാണെന്നും, സാമ്പത്തിക തടസങ്ങൾ ഉണ്ടാകില്ലെന്നും മോദി വ്യക്തമാക്കി. അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA