Posted By Anuja Staff Editor Posted On

വയനാട് ദുരന്തം ;കാണാതായവർക്കുള്ള ജനകീയ തിരച്ചിൽ നിന്നും തുടരും

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും ശക്തമായി തുടരും. സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും ഉള്‍പ്പെട്ട സംഘം സൂചിപ്പാറ, പരപ്പന്‍പാറ മേഖലകളില്‍ പ്രധാനമായും തെരച്ചില്‍ നടത്തും. ഇന്നലെ ജനകീയ തിരച്ചിലില്‍ നിരവധി സാധനസാമഗ്രികള്‍ വീണ്ടെടുക്കാനായതായി റിപ്പോര്‍ട്ട്.

രേഖകള്‍ നഷ്ടമായവര്‍ക്കുള്ള വീണ്ടെടുക്കല്‍ ക്യാമ്പ് ഇന്ന് നടത്തും. മന്ത്രിമാരുടെ പ്രഖ്യാപനപ്രകാരം, മൃതദേഹവശിഷ്ടങ്ങളും, മൃതദേഹങ്ങളും ഇപ്പോഴും ലഭിക്കുകയായിരുന്നതിനാല്‍ തിരച്ചില്‍ ഉടന്‍ അവസാനിപ്പിക്കില്ല. ചാലിയാറില്‍ ഇന്ന് വിശദമായ പരിശോധന നടത്തപ്പെടും, മുണ്ടേരി ഫാമില്‍ നിന്നും പരപ്പന്‍പാറ വരെ അഞ്ചു സെക്ടറുകളായി തിരച്ചില്‍ നടക്കും.

ചാലിയാര്‍ മുഴുവന്‍ വിശദ പരിശോധന നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ജനകീയ തിരച്ചില്‍ നാട്ടുകാരുടെ വലിയ സഹായത്തോടെ പുരോഗമിക്കുകയാണെന്നും, ജനങ്ങളുടെ വൈകാരിക ബന്ധം ഇത്തരം തിരച്ചിലുകള്‍ക്ക് ശക്തി നല്‍കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *