ഉരുൾപൊട്ടലിൽ ബാങ്ക് അനുബന്ധ രേഖകള്‍ നഷ്ടപ്പെട്ടവർക്ക് ജില്ലാ ഭരണ കൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിൽ മേപ്പാടി ഗവ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അദാലത്തിൽ 50 ലേറെ പേർക്ക് പാസ് ബുക്കുകൾ ലഭ്യമാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
റിപ്പോർട്ട് ചെയ്ത പത്തിലധികം ആളുകൾക്കാണ് പുതിയ അക്കൗണ്ടുകൾ ആരംഭിക്കാൻ സൗകര്യമൊരുക്കിയത്. എസ്.ബി.ഐ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ , കനാറ ബാങ്ക് , കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് , ബാങ്ക് ഓഫ് ബറോഡ, ഇസാഫ് ബാങ്കുകളാണ് രേഖകൾ നൽകാനുള്ള വിവര ശേഖരണത്തിൽ പങ്കെടുത്തത്. ദുരന്തബാധിതരിൽ ആരെങ്കിലും ബാങ്കുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യമുണ്ടെന്ന് അറിയിക്കുകയാണെങ്കിൽ എത്രയും വേഗം അവ നൽകുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് നോഡൽ ഓഫീസർ അഖില മോഹൻ പറഞ്ഞു.