സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കര്‍ണാടക മുകളില്‍ ചക്രവാതച്ചുഴിയും അതിനോടനുബന്ധിച്ചുള്ള ന്യൂനമര്‍ദപാത്തിയും രൂപംകൊണ്ടതിനാലാണ് കാലവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ആഗസ്ത് 20 വരെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന ശക്തമായ കാറ്റും അനുഭവപ്പെടും. ഈ സാഹചര്യത്തിൽ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നത് വിലക്കിയിട്ടുണ്ട്.