ഹജ്ജ് പ്രക്രിയയില്‍ പുതിയ പരിഷ്‌കരണം

കേന്ദ്ര ഹജ്ജ് കമ്മിറ്റി മുംബൈയില്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് പ്രതിനിധികളുടെ യോഗത്തില്‍ ഹജ്ജ് നടപടിക്രമങ്ങളില്‍ വരാനിരിക്കുന്ന കാതലായ മാറ്റങ്ങളെ കുറിച്ച്‌ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഈ മാറ്റങ്ങൾ സംസ്ഥാന സര്‍ക്കാരും ഹജ്ജ് കമ്മിറ്റിയും സമർപ്പിച്ച നിവേദനങ്ങളെ അടിസ്ഥാനമാക്കിയാണ് പരിഗണിക്കുക. ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ തന്നെ പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്.

പരിശോധനയ്ക്കായി യഥാര്‍ഥ പാസ്പോര്‍ട്ട് മുംബൈ ഹജ്ജ് കമ്മിറ്റി ഓഫീസിലേക്ക് അയക്കേണ്ട ആവശ്യമില്ല; പകരം, യാത്രാ ഷെഡ്യൂളിന്റെ നിശ്ചിത സമയത്തിനു മുമ്പ് പാസ്പോര്‍ട്ട് സമർപ്പിച്ചാല്‍ മതിയാകും. ഇത് പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യും.

രേഖകള്‍ സമർപ്പിക്കുമ്പോള്‍ നിശ്ചിത മാതൃകയിലുള്ള ഡിക്ലറേഷന്‍ മാത്രം നല്‍കിയാല്‍ മതി. ഇത്തവണ ഹജ്ജ് വിസ നേരത്തേ സ്റ്റാമ്പ് ചെയ്യാനും, യാത്രയ്ക്ക് മുന്‍പ് തന്നെ കെട്ടിട, മുറി നമ്പറുകള്‍ ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.

65 വയസ്സിനു മുകളിലുള്ള ഭര്‍ത്താവിനെ അനുഗമിക്കാന്‍ 60 വയസ്സിനു മുകളിലുള്ള ഭാര്യയെ അനുവദിക്കുന്നതിനുള്ള ഉത്തരവും ഉടന്‍ ഇറങ്ങും.

യോഗത്തില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സി പി എസ് ബക്ഷി, സി ഇ ഒ ലിയാഖത്ത് അലി അഫാഖി, വിവിധ സംസ്ഥാന പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുത്തു. സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് മുതിർന്ന ഉദ്യോഗസ്ഥൻ പി കെ ഹസൈന്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top