Posted By Anuja Staff Editor Posted On

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് ജില്ലകളിൽ മുന്നറിയിപ്പില്ല.

സംസ്ഥാനത്ത് നേരത്തേക്കാളും മഴയുടെ തീവ്രത കുറയുന്നതായി സൂചന. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രസ്താവിച്ച പ്രകാരം ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും ഓറഞ്ച് അല്ലെങ്കിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

മാത്രമല്ല, നിലവിൽ 25-ാം തീയതിവരെ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നുമില്ലെന്നത് ആശ്വാസകരമാണ്. എന്നാല്‍, 25-ാം തീയതിയോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പും പുറത്തുവന്നിട്ടുണ്ട്. ഓഗസ്റ്റ് 24-നു വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ, 25-ാം തീയതി കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം:

  • കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശങ്ങൾ നല്‍കിയിട്ടുണ്ട്.
  • കേരള തീരത്ത് 22/08/2024 രാത്രി 11.30 വരെ 2.7 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
  • ലക്ഷദ്വീപിലെ അഗത്തി, അമിനി തീരങ്ങള്‍ക്കും ഉയർന്ന തിരമാല ജാഗ്രതാ മുന്നറിയിപ്പ് ലഭിച്ചു.

ജാഗ്രതാ നിർദ്ദേശങ്ങൾ:

  1. കടലാക്രമണ സാധ്യതയുള്ള മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം താമസസ്ഥലം മാറ്റുക.
  2. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി ഹാർബറിലേയ്ക്കെത്തിച്ച്, പരസ്പരം അകലം പാലിച്ച് കെട്ടിയിടുക.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങുന്ന വിനോദപ്രവർത്തനങ്ങളും പൂർണമായും ഒഴിവാക്കുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *