ജില്ലാഭരണകൂടം, കുടുംബശ്രീ ജില്ലാ മിഷൻ, ഐ.ടി മിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഉരുൾപ്പൊട്ടൽ നാശംവിതച്ച ചൂരൽമല, മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളിൽ മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനായുള്ള വിവര ശേഖരണ സർവ്വേ തുടങ്ങി. ക്യാമ്പുകളിൽ നിന്നും വിവിധ പ്രദേശങ്ങളിലേക്ക് താമസം മാറിയ വ്യക്തികളുടെ താമസ സ്ഥലത്തെത്തിയാണ് സർവ്വേ നടത്തുന്നത്. സർവ്വേയിലൂടെ നാശനഷ്ടങ്ങളുടെ കണക്കെടുക്കും. ആളുകളുടെ ഉപജീവന ആവശ്യകത കണ്ടെത്തി വ്യക്തിഗതമായും കുടുംബത്തിന്റെയും മൈക്രോ പ്ലാൻ തയ്യാറാക്കുകയുമാണ് സർവ്വേയുടെ ലക്ഷ്യം. ഇരുന്നൂറ്റി അമ്പതോളം കുടുംബശ്രീ പ്രവർത്തകരാണ് സർവ്വേയ്ക്ക് നേതൃത്വം നൽകുന്നത്. സർവ്വേയ്ക്കൊപ്പം വിശദമായ ഡാറ്റ എൻട്രിയും തയ്യാറാക്കിയാണ് മൈക്രോ പ്ലാൻ തയ്യാറാക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA