Posted By Anuja Staff Editor Posted On

മേപ്പാടിക്ക് 5 കോടി; പുനരധിവാസത്തിന് ജില്ലാ പഞ്ചായത്തിന്റെ മാതൃകാഭരണം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനം ലക്ഷ്യമാക്കി മേപ്പാടി ഗ്രാമപഞ്ചായത്ത് തയ്യാറാക്കുന്ന വിവിധ വികസന പദ്ധതികള്‍ക്ക് വയനാട് ജില്ലാ പഞ്ചായത്ത് അഞ്ച് കോടി രൂപ സഹായം നൽകാന്‍ ഭരണസമിതി തീരുമാനിച്ചു. ദുരന്ത പ്രദേശത്തെ വികസന-ക്ഷേമ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക വിനിയോഗിക്കുക. ജില്ലാ പഞ്ചായത്തിന് കീഴിലെ മുഴുവന്‍ ഡിവിഷനുകളിലെയും പുതുതായി നടപ്പാക്കുന്ന വികസന പദ്ധതികള്‍ പൂര്‍ണ്ണമായി മാറ്റിവെച്ചാണ് തുക കണ്ടെത്തിയത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കാന്‍ ഭരണസമിതി ആലോചിച്ച് തീരുമാനിക്കും. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കാന്‍ വിവിധ വികസന പദ്ധതികള്‍ രൂപീകരിക്കുന്നതിന് മേപ്പാടി ഗ്രാമപഞ്ചായത്ത്-കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേരും. വെള്ളാര്‍മല ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ക്കറി സ്‌കൂള്‍ മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് താത്ക്കാലികമായി മാറ്റാനുള്ള നടപടികള്‍ വേഗത്തിലാക്കും. ജില്ലാ പഞ്ചായത്തില്‍ നടന്ന ഭരണസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, വൈസ് പ്രസിഡന്റ് എസ്.ബിന്ദു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.മുഹമ്മദ് ബഷീര്‍, ഉഷ തമ്പി, സീത വിജയന്‍, ജുനൈദ് കൈപ്പാണി, അംഗങ്ങളായ കെ.ബി.നസീമ, സുരേഷ് താളുര്‍, എന്‍.സി പ്രസാദ്, മീനാക്ഷി രാമന്‍, ബീന ജോസ്, എ.എന്‍.സുശീല, സിന്ധു ശ്രീധരന്‍, കെ.വിജയന്‍, ബിന്ദു പ്രകാശ്, അമല്‍ ജോയ്, സെക്രട്ടറി ബെന്നി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *