Posted By Anuja Staff Editor Posted On

തൊഴിലവസരത്തിന്റെ പുനരേകീകരണം ലക്ഷ്യമെന്ന് മന്ത്രി കെ.രാജന്‍

തൊഴിലവസരത്തിന്റെ പുനരേകീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ലാഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മേപ്പാടി ദുരിതബാധിത പ്രദേശത്തെ യുവജനങ്ങള്‍ക്കായി ‘ഞങ്ങളുമുണ്ട് കൂടെ ‘ തൊഴില്‍ മേള കാപ്പംകൊല്ലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ചെയ്തു പരിചയമുള്ള തൊഴിലുകള്‍ക്ക് പുറമേ തൊഴില്‍ മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താനും ഉള്‍പ്പെടുത്തുവാനും സാധിക്കണം. തൊഴില്‍ മേളകളില്‍ ഇത്തരം സാധ്യതകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. ചൂരല്‍മല ദുരന്തചശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ മുമ്പില്‍ അവതരിപ്പിച്ച പ്രധാനപ്പെട്ട വിഷയം തൊഴിലവസത്തിന്റെ പുനരേകീകരണമാണെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഓരോ ഘട്ടത്തിലും കരുതലോടെയും വലിയ ശ്രദ്ധയോടുകൂടി ചെറിയ കാര്യങ്ങളില്‍ വരെ ഇടപെടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ കുടുംബശ്രീ മിഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ 91,05773 രൂപയുടെ ചെക്ക് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ മന്ത്രി കെ.രാജന് കൈമാറി.
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യന്‍, മേപ്പാടി സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ബിനി പ്രഭാകരന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ റജീന വി.കെ, സെലീന കെ, അമീന്‍ കെ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ നിഷാദ് സി.സി, ഷിബു എന്‍.പി ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ജെന്‍സണ്‍ എം ജോയ്, അപ്സന. കെ വിവിധ കമ്പനികളിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


Comments (0)

Leave a Reply

Your email address will not be published. Required fields are marked *