കണ്ണീരുണങ്ങാതെ പുഞ്ചിരിമട്ടം

ഉരുള്‍പൊട്ടല്‍ ദുരന്തം കണ്ണീരിലാഴ്ത്തിയ പുഞ്ചിരിമട്ടത്ത് മന്ത്രി കെ.രാജന്‍ വീണ്ടുമെത്തി. ഇതിനകം നിരവധി തവണ വന്നുപോയതാണെങ്കിലും നഷ്ടപ്പെട്ട ഓരോ വീടിന്റെയും വീട്ടുകാരുടെയും ഇടങ്ങള്‍ കൂടെയുള്ളവരെയെല്ലാം ചൂണ്ടിക്കാട്ടി ദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തി. ദുരിതബാധിതര്‍ക്ക് തൊഴില്‍ നല്‍കാനും ചേര്‍ത്തുപിടിക്കാനും എത്തിയവരെ മന്ത്രി കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ദുരന്ത മേഖലയില്‍ നേരിട്ടുളള മേല്‍നോട്ടത്തില്‍ എല്ലാ കാര്യങ്ങളും ഇവിടെ കാര്യക്ഷമമായി മുന്നേറുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തിലേക്കാണ് എല്ലാവരും എത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ നിന്നും പുത്തുമല മാതൃകയില്‍ ഏറ്റവും സൗകര്യമുള്ളയിടത്ത് സ്ഥിര പുനരധിവാസം സാധ്യമാക്കും. കഴിയുന്നത്രയും വേഗത്തില്‍ ഈ ലക്ഷ്യത്തിലെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദുരന്തമേഖലയില്‍ പുനരധിവാസത്തെക്കുറിച്ച് ചോദിക്കുന്നവരോട് മന്ത്രി കെ.രാജന്‍ മറുപടി പറഞ്ഞു. പ്രദേശവാസികളെയും പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും മന്ത്രി നേരില്‍ കണ്ട് വിവരങ്ങളെല്ലാം തിരക്കി. ദുരന്ത മേഖലയില്‍ മേഞ്ഞു നടക്കുന്ന കന്നുകാലികള്‍ക്കെല്ലാം മൃഗസംരക്ഷണവകുപ്പ് പരിചരണം ഉറപ്പാക്കിയിട്ടുണ്ട്. തൊഴുത്തുകളിലല്ലാതെ മേഞ്ഞു നടക്കുന്ന ഈ കന്നുകാലികള്‍ക്ക് മേച്ചില്‍ പുറങ്ങളില്‍ തന്നെ തീറ്റയും പരിചരണവും ഉറപ്പാക്കിയ മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പിനെയും മന്ത്രി അനുമോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top