പുനരധിവാസവുമായി ബന്ധപ്പെട്ട് ഓരോ കുടുംബത്തിൻ്റെയും വ്യക്തികളുടെയും സാമൂഹിക- സാമ്പത്തിക വിദ്യഭ്യാസ – തൊഴിൽ – ആരോഗ്യ സാഹചര്യങ്ങൾ പരിഗണിച്ച് പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും കുടുംബശ്രീയുടെ സഹായത്തോടെ ശേഖരിച്ചതായി ജില്ലാ കളക്ടർ ഡി.ആർ മേഘ ശ്രീ പറഞ്ഞു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
മുഴുവൻ കുടുംബങ്ങളേയും കുറഞ്ഞ സമയം കൊണ്ട് താൽക്കാലികമായി പുനരധിവസിപ്പിക്കുന്നതിന് സാധിച്ചത് എല്ലാവരും കൂട്ടായി പ്രവർത്തിച്ചതിൻ്റെ ഫലമാണ്. ഇതിനായി അഹോരാത്രം പരിശ്രമിച്ച ഉദ്യോഗസ്ഥരേയും ജനപ്രതിനിധകളേയും സന്നദ്ധ പ്രവർത്തകരേയും കളക്ടർ അഭിനന്ദിച്ചു. സ്ഥിര പുനരധിവാസം നടത്തുന്നത് വരെ ഓരോത്തരും ഇപ്പോൾ ജീവിക്കുന്ന പരിതസ്ഥിതിയിൽ എന്തൊക്കെ ചെയ്യാൻ പറ്റുമെന്നത് മൈക്രോ പ്ലാനിൻ്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാനാവും. ഇതിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ലഭ്യമായ വിവരങ്ങൾ അപഗ്രഥിച്ച് ഓരോ വകുപ്പും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾക്ക് രൂപം നൽകും. ഓരോരുത്തർക്കും നഷ്ടമായ ഭൂമിയുടെ വിവരങ്ങൾ കൂടി ശേഖരിക്കും. ഓരോരുത്തരും ചെയ്തിരുന്ന തൊഴിൽ, രോഗവിവരങ്ങൾ, വിദ്യാഭ്യാസം, കാർഷിക- വ്യാവസായിക-സേവന മേഖലകളിൽ എർപ്പെട്ടിരുന്നവരുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഡാറ്റാ ബാങ്ക് വിപുലീകരിക്കും. എ.ഡി.എം കെ. ദേവകി, അസിസ്റ്റൻ്റ് കളക്ടർ എസ് ഗൗതം രാജ്, നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.