മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് നടത്തിയ പ്രത്യേക തിരച്ചിലിൽ ആറ് ശരീര ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യ ശരീര ഭാഗങ്ങളാണോ എന്ന് സ്ഥിരീകരിക്കാനുണ്ട്. ഇന്നും (ഓഗസ്റ്റ് 26) തിരച്ചിൽ തുടരുമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. തിരച്ചിലുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് രാവിലെ 10 മണിക്ക് കളക്ടറേറ്റിൽ യോഗം ചേരും. തുടർന്ന് തിരച്ചിൽ നടത്തുന്ന പ്രദേശങ്ങളിൽ മന്ത്രി സന്ദർശനം നടത്തും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA