ഓട്ടോറിക്ഷ പെർമിറ്റ് ; ഗതാഗത മന്ത്രിയുമായി സിഐടിയു പ്രതിനിധികള്‍ ചര്‍ച്ച നടത്തി

സിഐടിയു പ്രതിനിധികള്‍ സംസ്ഥാനത്തെ ഓട്ടോറിക്ഷ പെർമിറ്റ് പ്രശ്നങ്ങള്‍ ഗതാഗത മന്ത്രിയുമായി ചർച്ച ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് രാജു എബ്രഹാം, മുൻ എംഎല്‍എയും ജനറല്‍ സെക്രട്ടറിയുമായ കെ.എസ്.സുനില്‍കുമാർ, കോണ്‍ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സികെ ഹരികൃഷ്ണ‌ൻ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി നാലാഞ്ചിറ ഹരി എന്നിവരാണ് മന്ത്രിയെ കണ്ടു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് നല്‍കുന്നതിനോടൊപ്പം, ടാക്‌സി കാറുകളിലെ പോലുള്ള ടാക്‌സ് വർദ്ധനവ് ഒഴിവാക്കണമെന്ന സിഐടിയു ആവശ്യം ഉന്നയിച്ചു. സ്റ്റേറ്റ് പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകള്‍ക്ക് സമീപ ജില്ലകളില്‍ സഞ്ചാരത്തിനുള്ള അനുമതി, പൂർണ്ണമായി സഞ്ചരിക്കാനുള്ള സൗകര്യങ്ങൾ, തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കുന്ന നടപടികൾ എന്നിവയടക്കം നിരവധി വിഷയങ്ങൾ ചർച്ചയായിരുന്നു.

മന്ത്രിയോടൊത്തുള്ള ചർച്ചയില്‍ സമഗ്ര പരിഗണനക്കായി ആവശ്യങ്ങൾ കൈമാറി, ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top