ഓണക്കിറ്റ് വിതരണത്തിൽ മാറ്റം? സപ്ലൈക്കോ വഴി വിതരണം ചെയ്യാനുള്ള നീക്കം.

സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഈ തവണ സപ്ലൈക്കോ വിൽപ്പനശാലകൾ വഴി നടത്താനാണ് ആലോചന. റേഷൻ കടകളില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് ഈ നീക്കം. 5.87 ലക്ഷം മഞ്ഞ കാർഡ് ഉടമകൾക്ക് കിറ്റ് നൽകും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

മുൻവർഷങ്ങളിൽ റേഷൻ കടകളിലൂടെ കിറ്റ് വിതരണം ചെയ്തിരുന്നു, എന്നാൽ ഇത്തവണത്തെ മാറ്റത്തിന്‍റെ കാരണങ്ങളിൽ റേഷൻ വ്യാപാരി സംഘടനകളുടെ പ്രതിഷേധവും ഉൾപ്പെടുന്നു. സപ്ലൈക്കോയുടെ മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള വിൽപ്പനശാലകൾ ഇപ്പോൾ റേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി സാധനങ്ങൾ നൽകുന്നുണ്ട്, ഈ സംവിധാനവും കിറ്റ് വിതരണത്തിന് ഉപയോഗപ്പെടുത്താനാണ് പദ്ധതിയിടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top