എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം: ധനസഹായത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം വിഷന്‍ പദ്ധതിയില്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA


പ്ലസ്ടു, വി.എച്ച്.സി റെഗുലര്‍ പഠനത്തോടൊപ്പം എംപാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ രണ്ടു വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനാണ് ധനസഹായം ലഭിക്കുക. സയന്‍സ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങള്‍ക്ക് ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത നേടിയവര്‍ക്കും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ പത്താം ക്ലാസില്‍ എ2, എ ഗ്രേഡ് നേടി വിജയിച്ച സി.ബി.എസ്.ഇ , ഐ.സി എസ്.സി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷത്തില്‍ കവിയരുത്. അപേക്ഷ ജാതി, വരുമാനം, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ എന്‍ട്രന്‍സ് പരിശീല സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം സെപ്റ്റംബര്‍ 13 നകം ജില്ലയിലെ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി ഓഫീസില്‍ നല്‍കണം. ഫോണ്‍ – 0496 6203824.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top