വയനാട് പൊലീസ് ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും കുടുക്കാനുള്ള നീക്കം കടുപ്പിക്കുന്നു. ‘ഓപറേഷൻ ആഗു’ ആരംഭിച്ച് 23 ദിവസത്തിനകം 673 പേർക്കെതിരെ നടപടികളെടുത്തതായി അധികൃതർ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഇവരിൽ 270 പേരെ കരുതൽ തടങ്കലിൽ വച്ചതോടൊപ്പം, ഒളിവിൽ കഴിയുകയായിരുന്ന 152 പേരെ പിടികൂടി. നല്ല നടപ്പിനായി 13 പേർക്കെതിരെ നടപടി സ്വീകരിച്ചു. കൂടാതെ, 236 പേർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. കാപ്പ നടപടികൾക്കുള്ള റിപ്പോർട്ട് രണ്ടുപേർക്കെതിരെ സമർപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു.
പുലർത്തേണ്ട കടുത്ത നടപടികളെയും, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.