മന്ത്രി ഒ.ആര്‍ കേളുവിന്റെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊണ്ടനാട് ഗ്രാമപഞ്ചായത്തിലെ കോറോം പി.എച്ച്.സി കെട്ടിടം നിര്‍മ്മിക്കുന്നതിന് 40 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുളിഞ്ഞാല്‍ ക്രിസ്തുരാജ ഓട്ടപ്പള്ളി പടി റോഡിന്റെ സൈഡ് കെട്ട്, ടാറിങ് പ്രവര്‍ത്തിക്കും വള്ളിയൂര്‍ക്കാവ് ഫയര്‍ സ്റ്റേഷന്‍ കാവണ കോളനി പള്ളിയറകൊല്ലി റോഡിന്റെ സൈഡ് കെട്ട്, കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ക്കും 30 ലക്ഷം രൂപ വീതം അനുവദിച്ച് ഭരണാനുമതിയായി. ബാവലി എടക്കാട് റോഡ് കോണ്‍ഗ്രീറ്റ് പ്രവര്‍ത്തിക്ക് 25 ലക്ഷം രൂപ അനുവദിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
മാനന്തവാടി നഗരസഭയിലെ ഒഴക്കോടി കുളങ്ങര അമ്പലം റോഡ് കോണ്‍ക്രീറ്റ് ചെയ്യല്‍, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മീന്‍കൊല്ലി കോളനി റോഡ് ഫോര്‍മേഷന്‍ പ്രവര്‍ത്തി, പനമരം ഗ്രാമപഞ്ചായത്തിലെ പേരേറ്റകുന്ന് കുടുംബശ്രീ പരിശീലന കേന്ദ്രം നിര്‍മാണം, വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കെല്ലൂര്‍ എല്‍.പി സ്‌കൂളില്‍ ഡൈനിങ് ഹാള്‍, സ്റ്റേജ് നിര്‍മ്മാണം എന്നിവയ്ക്ക് 20 ലക്ഷം രൂപ വീതവും അനുവദിച്ച് ഭരണാനുമതിയായി.
എം.എല്‍.എ ടി.സിദ്ധിഖിന്റെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിയോട് സി.എച്ച്.സിയില്‍ കമ്മയൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് സെന്റര്‍ കെട്ടിടനിര്‍മ്മാണത്തിന് 50 ലക്ഷം രൂപയും പൊഴുതന ഗ്രാമപഞ്ചായത്ത് പെരുമ്പൻകൊല്ലി റോഡ് കോൺക്രീറ്റ് പ്രവർത്തിക്ക് ഏഴ് ലക്ഷം രൂപയും
അനുവദിച്ച് ഭരണാനുമതിയായി.