സ്മാർട്ട് സിറ്റി കേരളത്തിന് പുതിയ മുഖം ഒരുക്കും: സിദ്ദീഖ് അഹമ്മദ്

കോഴിക്കോട്: കേരളത്തിനും തമിഴ്‌നാടിനും ഒരുപോലെ ഗുണം ചെയ്യും എന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റ് ഏറെ പ്രസക്തമാണെന്ന് ഇറം ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

മിഡിലീസ്റ്റില്‍ നിന്ന് അടക്കം നിക്ഷേപം ആകർഷിക്കാൻ പ്രോജക്റ്റിന് വലിയ സാധ്യതയുണ്ടെന്നും ഫിക്കി ഇന്ത്യ-അറബ് കൗൺസിൽ കോ-ചെയര്‍മാന്‍ എന്ന നിലയില്‍ ഇക്കാര്യം ഗൗരവത്തോടെ കാണുന്നതായും അദ്ദേഹം പറഞ്ഞു.

ഈ പദ്ധതിയുടെ ഭാഗമായി, പാലക്കാട് വ്യവസായ മേഖലയുടെ വളർച്ചയ്ക്കും തൊഴില്‍ സൃഷ്ടിക്കാനും മികച്ച സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം വികസന പദ്ധതികള്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്ന് ആഹ്വാനം ചെയ്ത്, ഒരു പാലക്കാട് സ്വദേശിയായ വ്യവസായിയെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാറിനോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top