ആരോഗ്യവകപ്പ്, സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല റെഡ് റിബണ്‍ ക്വിസ് മത്സരവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
യുവ സമൂഹത്തിനിടയില്‍ എച്ച്.ഐ.വി, എയ്ഡ്‌സ് ബോധവത്ക്കരണം ഊര്‍ജ്ജിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 12 ടീമുകള്‍ പങ്കെടുത്ത ക്വിസ് മത്സരത്തില്‍ നടവയല്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അമന്‍ സി ഷാജു, അമല്‍ പ്രിന്‍സ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. സുല്‍ത്താന്‍ ബത്തേരി ഇംഗ്ലീഷ് സ്‌കൂളിലെ നേതന്‍ ബിജു, ജോഷ്വോ ജേക്കബ് എന്നിവര്‍ രണ്ടാം സ്ഥാനവും വെള്ളമുണ്ട ഗവ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൈഭവ് പി പ്രദീപ്, അഭിനവ് എസ് അനില്‍കുമാര്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ആശുപത്രി സൂപ്രണ്ട് ഡോ വി.പി രാജേഷ് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. മെഡിക്കല്‍ കോളേജിലെ സ്‌കില്‍ ലാബില്‍ നടന്ന പരിപാടിയില്‍ ജില്ലാ ടി.ബി ആന്‍ഡ് എയ്ഡ്‌സ് കണ്ട്രോള്‍ ഓഫീസര്‍ ഡോ കെ. ഗോപാലകൃഷ്ണ അധ്യക്ഷനായി. ഡോ എ അജിത്, എ.ആര്‍.ടി മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.ടി ജാലിബ, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് വിനീഷ് കുമാര്‍, ജില്ലാ ടി.ബി.എച്ച്.ഐ.വി കോ-ഓര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.കെ സലീം എന്നിവര്‍ സംസാരിച്ചു.