“അറബിക്കടലിലെ ചുഴലിക്കാറ്റ്: കേരളത്തില്‍ വ്യാപകമായി മഴയ്ക്ക് സാധ്യത”

അടുത്ത ആഴ്‌ചകേരളത്തിൽ വ്യാപകമായി നേരിയ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഇന്ന് വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കണക്കാക്കുന്നു. അതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാന്റ തീരത്തിനും മുകളിലായി രൂപം കൊണ്ട ‘അസ്‌ന’ ചുഴലിക്കാറ്റ് ഞായറാഴ്ച രാവിലെ വരെ ചുഴലിക്കാറ്റായിരിക്കും. എന്നാൽ, സെപ്റ്റംബർ രണ്ടിന് ചുഴലിക്കാറ്റിന്റെ ശക്തി കുറയാനാണ് സാധ്യത.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടതരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *