സ്പെഷ്യൽ വയോജന മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് ജില്ലയില്‍ തുടക്കമായി

വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ വയോജന മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് ജില്ലയില്‍ തുടക്കമായി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

വയോജനങ്ങള്‍ അനുഭവിക്കുന്ന ശാരീരികാരോഗ്യ പ്രശ്‌നങ്ങളായ പേശികളുടെയും അസ്ഥികളുടെയും ബലക്ഷയം, ഉറക്കക്കുറവ്, മലബന്ധം, ജീവിതശൈലീ രോഗങ്ങളും മാനസിക സാമൂഹികാരോഗ്യവും ആയുഷ് ചികിത്സാ സംവിധാനത്തിലൂടെ മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ-ഹോമിയോപ്പതി വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ആയുര്‍വേദം, ഹോമിയോപ്പതി, യോഗ-നാച്ചുറോപ്പതി, സിദ്ധ, യുനാനി വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ സര്‍ക്കാര്‍ ആയുഷ് ആശുപത്രികള്‍, ഡിസ്പന്‍സറികള്‍, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍, ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, ട്രൈബല്‍ ആയുഷ് ഡിസ്‌പെന്‍സറികള്‍ ഉള്‍പ്പെടെ 74 കേന്ദ്രങ്ങളിലായാണ് മെഡിക്കല്‍ ക്യാമ്പുകള്‍ സജ്ജമാക്കിയിരിക്കുന്നത്. വിദഗ്ധ രോഗപരിശോധന, പ്രാഥമിക ലബോറട്ടറി സേവനങ്ങള്‍, ബോധവത്കരണ ക്ലാസുകള്‍, റഫറല്‍ സംവിധാനം, സൗജന്യ മരുന്ന് വിതരണം, യോഗാക്ലാസുകളും ക്യാമ്പുകളില്‍ സംഘടിപ്പിക്കും. തുടര്‍ചികിത്സ ആവശ്യമായവര്‍ക്ക് പ്രാദേശിക ആയുഷ് സ്ഥാപനങ്ങള്‍ മുഖേന ചികിത്സ ഉറപ്പാക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top