കേരളത്തില്‍ അടുത്ത ആറ് ദിവസം വ്യാപക മഴ; ബുധനാഴ്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത

കേരളത്തിൽ അടുത്ത ആറു ദിവസങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യത. ഇന്ന് ചില പ്രദേശങ്ങളിൽ ശക്തമായ മഴയും ലഭിക്കുമെന്ന മുന്നറിയിപ്പ് നല്‍കപ്പെട്ടിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ജാഗ്രതയുടെ ഭാഗമായി, കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാമെന്നാണ് ശക്തമായ മഴയെന്നതിന്റെ നിർവചനം.

കിഴക്കൻ വിദർഭവും തെലുങ്കാന പ്രദേശങ്ങളിലും തീവ്ര ന്യുനമർദ്ദം നിലനിൽക്കുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് വടക്ക് – പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയുള്ള മേഖലയിലും ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. മധ്യ പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സെപ്റ്റംബർ 5-നോടകം പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്ക് – പടിഞ്ഞാറൻ അറബിക്കടലിലെ അസ്‌ന ചുഴലിക്കാറ്റ് തീവ്ര ന്യുനമർദ്ദമായി മാറി ശക്തി കുറഞ്ഞു. തെക്ക് – തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുന്ന ഈ തീവ്ര ന്യുനമർദ്ദം വീണ്ടും ശക്തി കുറഞ്ഞ് സാധാരണ ന്യുനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *