4 വർഷ ബിരുദ കോഴ്സുകൾക്ക് സമയം കോളജുകൾക്ക് സ്വതന്ത്രമായി നിശ്ചയിക്കാം: വിദ്യാഭ്യാസ മന്ത്രി

കൊല്ലജുകളിലെ നാലു വര്‍ഷ ബിരുദ കോഴ്‌സുകളുടെ സമയക്രമം കോളജുകള്‍ക്ക് സ്വതന്ത്രമായി നിശ്ചയിക്കാം എന്നറിയിച്ച്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയുള്ള ഏത് സമയസ്ലോട്ടും തെരഞ്ഞെടുക്കാനുള്ള അധികാരം കോളജുകള്‍ക്കുണ്ടാകുമെന്നും, ഇത് അധ്യാപകര്‍ക്ക് അധികഭാരം സൃഷ്ടിക്കില്ലെന്നും മന്ത്രി തൃശൂരില്‍ വിശദീകരിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

നഷ്ടപ്പെട്ട പഠന ദിവസങ്ങള്‍ അതത് സെമസ്റ്ററുകളിലെ പ്രവൃത്തിദിനങ്ങളായി പരിഗണിച്ച്‌ ഉറപ്പുവരുത്തണം. അധ്യാപകര്‍ എല്ലാ ദിവസവും നിര്‍ബന്ധമായും ആറു മണിക്കൂര്‍ കാമ്പസിലുണ്ടാവണം. കാലക്രമത്തിന് അനുയോജ്യമായ അധ്യയന സമയം ഇങ്ങനെ നിശ്ചയിക്കാം: എട്ടരയ്ക്ക് തുടങ്ങുന്ന ക്ലാസുകള്‍ക്ക് മൂന്നര വരെയും, ഒമ്പതിന് തുടങ്ങുന്ന ക്ലാസുകള്‍ക്ക് നാലു വരെയും, ഒമ്പതരക്ക് തുടങ്ങുന്നവയ്ക്ക് നാലര വരെയും, 10ന് തുടങ്ങുന്നവയ്ക്ക് അഞ്ചു വരെയും. നിലവില്‍ ഒരു മണിക്കൂറിന്റെ അഞ്ചു സെഷനുകളാണ് ഓരോ ക്ലാസിലും.

പുതിയ ഉത്തരവനുസരിച്ച്‌ ആവശ്യമായി വന്നാല്‍ ഒരു മണിക്കൂര്‍ അധികം ക്ലാസ് നടത്താവുന്നതാണ്. സര്‍ഗാത്മകതക്കും ശൈലികവികസനത്തിനും പ്രോത്സാഹനം നല്‍കുന്ന തരത്തിലാണ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സൗകര്യത്തിന് കരിക്കുലം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top