വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മുന്‍കരുതലുകള്‍ എടുത്തില്ലെന്നു അമിക്വസ് ക്യൂറി റിപ്പോർട്ട്. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
വയനാട്ടില്‍ അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ കാലാവസ്ഥ വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന 2019 ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാനില്‍ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്നും, 29 വില്ലേജുകള്‍ പ്രശ്നബാധിത പ്രദേശങ്ങളാണെന്നും അമിക്വസ് ക്യൂറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
മഴയുടെ തീവ്രത കണക്കാക്കാൻ ശാസ്ത്രീയ സംവിധാനമില്ലായ്മയും, ഓറഞ്ച് ബുക്കിൽ ഉൾപ്പെട്ട പ്രദേശത്ത് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കാൻ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ദുരന്തത്തിന്റെ ദൂഷ്യഫലങ്ങൾ വർദ്ധിപ്പിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.