പൊളിറ്റിക്കല്‍ സെക്രട്ടറിയും എഡിജിപിയും നേരിടുന്ന ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിന് ഒരുങ്ങുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുന്ന പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം. മലപ്പുറം മുന്‍ എസ്.പി സുജിത് ദാസിനെയും മറ്റ് ഉദ്യോഗസ്ഥരെയുംതിരെ ഉയർന്ന പീഡനപരാതികളും സമരത്തിന് മുഖ്യമായ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പീഡനപരാതി വന്നതോടെ, മുഖ്യമന്ത്രി പിണറായി വിജയന് നേരെ രൂക്ഷ വിമര്‍ശനമുയരുന്നു. മലപ്പുറം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരേസമയം പ്രതിഷേധ മാർച്ച് നടത്താനാണ് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ജില്ലയിലുടനീളം സമരങ്ങൾ ശക്തമാക്കാന്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി, യുവജന സംഘടനകളും നീക്കം ചെയ്യുന്നുണ്ട്.