കോളറ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നൂല്‍പ്പുഴ പഞ്ചായത്തില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച കുണ്ടാനംകുന്ന് ഉന്നതി, ലക്ഷംവീട്, തിരുവണ്ണൂര്‍ ഉന്നതികളിലും ഇവയുടെ 500 മീറ്റര്‍ ചുറ്റളവിലും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി അവസാനം കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍ പരമാവധി രോഗാതുര സമയമായ 14 ദിവസം കഴിഞ്ഞതിനാലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA