വയനാട് ദുരിതബാധിതര്‍ക്കായി വയലിൻ സംഗീതമുയര്‍ത്തി കാനഡയിൽ നിന്ന് 61000 രൂപ സംഭാവന.

വയനാട് ദുരിതബാധിതർക്കായി 61000 രൂപ സംഭാവന നേടി കാനഡയിൽ വയലിൻ വായിച്ച കനേഡിയൻ പൗരൻ. സാം ടി നൈനാൻ എന്ന യുവാവ്, വയനാട് ദുരന്തത്തെ കുറിച്ച്‌ ഒരു ബോർഡിൽ രേഖപ്പെടുത്തി കാനഡയിലെ തെരുവിലിറങ്ങിയതോടെയാണ് സഹായം സമാഹരിച്ചത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

സാമൂഹിക പ്രതികരണത്തോട് സന്തോഷവാനായിരുന്നുവെന്ന് സാം വ്യക്തമാക്കുന്നു. റിയാലിറ്റി ഷോയിലെ താരവും വയലിനിസ്റ്റുമാണ് സാം ടി നൈനാൻ.

കോട്ടയം തോട്ടയ്ക്കാട് സ്വദേശിയായ ടാജു എ. പൂന്നുസിന്റെയും, സൂസൻ കോരയുടെയും മകനായ സാം, കാനഡയിലെ ഓഷ്വായിൽ താമസിക്കുന്നു. വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിന് അദ്ദേഹത്തിന്റെ മാതാവിന്റെ സഹോദരനായ അഡ്വക്കേറ്റ് ടോം കോരയുടെ സഹായത്തോടെയാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. 2018ലെ പ്രളയസമയത്തും സാം സമാനമായി സഹായം സംഘടിപ്പിച്ചിരുന്നതായാണ് വിവരം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *